ഗ്ലോബൽ വില്ലേജ് പുതിയൊരു ഗിന്നസ് വേൾഡ് റെക്കോർഡ്സ് കൂടി സ്വന്തമാക്കി. ‘ഒരു പക്ഷിയുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകാശിത ഉരുക്ക് ശിൽപം’ ആണ് റെക്കോർഡ് സ്വന്തമാക്കിയത്.
യുഎഇയുടെ ദേശീയ പക്ഷിയോടുള്ള ആദരസൂചകമായി സ്റ്റീൽ ഫാൽക്കൺ ആണ് ഗ്ലോബൽ വില്ലേജിൽ ചിറകുകൾ വിടർത്തി നിൽക്കുന്നത്. 8 മീറ്റർ ഉയരവും 22 മീറ്ററിലധികം ചിറകുകളും 8,000 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുണ്ട്. 50,000 ലൈറ്റുകളാണ് ഫാൽക്കൺ ശിൽപ്പത്തിൽ ഒരേ സമയം മിന്നിത്തെളിയുന്നത്. ഗ്ലോബൽ വില്ലേജിലെ ഇൻസ്റ്റഗ്രാം സ്പോട്ടിലാണ് ഈ ഫാൽക്കൺ ശിൽപം.
യുഎഇയുടെ സംസ്കാരത്തിന്റെ സ്മരണയ്ക്കായാണ് ഇത്തരമൊരു ഫാൽക്കൺ ഘടന നിർമ്മിച്ചിരിക്കുന്നത്.