സ്വാതന്ത്ര്യസമരത്തിന്റെ ത്യാഗോജ്വല പോരാട്ടങ്ങളെ അനുസ്മരിച്ചും ദേശീയത ഉയര്‍ത്തിയും ഇന്ത്യ എഴുപത്തിയാറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ത്രിവര്‍ണ പതാകയെ നെഞ്ചോടേറ്റുകയാണ് ലോകമെമ്പാടുമുളള ഇന്ത്യക്കാര്‍. ഗൾഫ് മേഖലയടക്കം പ്രവാസ ലോകവും മാതൃരാജ്യത്തോടൊപ്പം ആഘോഷത്തിന്റെ നിറവിലാണ്.
മൂവര്‍ണക്കൊടി ഉയര്‍ത്തിയും സാമൂഹിക മാധ്യമങ്ങളില്‍ ദേശീയത വ്യക്തമാക്കുന്ന പ്രൊഫൈലുകളിട്ടും രാജ്യത്തിന്റെ ആഘോഷം ഏറ്റെടുക്കുകയാണ് ഓരോരുത്തരും. ഒൗദ്യോഗിക പരിപാടിയുടെ ഭാഗമായി വിവിധ രാജ്യങ്ങിളെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലും ദേശീയ പതാക ഉയര്‍ത്തി.
വിപുആസാദി കാ അമൃത് മഹോൽസവ്’ പരിപാടികൾ സംഘടിപ്പിച്ചാണ് യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായത്. യുഎഇയിലെ ഏഴ് എമിറേറ്റുകളിലും ഉന്നത നയതന്ത്രജ്ഞർ ത്രിവർണ്ണ പതാക ഉയർത്തി. ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.
അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീർ പതാക ഉയർത്തി. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറൽ ഡോ.അമൻ പുരി ത്രിവർണ പതാക ഉയർത്തി. ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലെ ഇന്ത്യൻ അസോസിയേഷനുകളുടെ പരിസരത്ത് കോൺസുലേറ്റിനിന്നുളള പ്രതിനിധിയാണ് പതാക ഉയർത്തിയത്. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു ചടങ്ങുകൾ.