2024 ജനുവരി ഒന്ന് മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നിയമം പുറപ്പെടുവിച്ചത്.
ഇത് പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഷോപ്പിംഗ് ബാഗുകൾ, എന്നിവയും നിരോധിക്കും. അതേസമയം മാംസം, മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, റൊട്ടി, മാലിന്യ സഞ്ചികൾ, കയറ്റുമതി അല്ലെങ്കിൽ പുനർ കയറ്റുമതി എന്നിവയ്ക്കായി ഉദ്ദേശിച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ എന്നിവ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നേർത്ത ബാഗുകളുടെ റോളുകൾക്ക് ഈ നിരോധനം ബാധകമായിരിക്കില്ല.