യുഎഇയിലെ റാഫിൾ നറുക്കെടുപ്പായ മഹ്സൂസ് നറുക്കെടുപ്പുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നു. 2024 ജനുവരി ഒന്ന് മുതൽ ഗെയിമിംഗ് നിയന്ത്രണങ്ങൾ പാലിച്ച് മഹ്സൂസ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുമെന്ന് മഹ്സൂസ് അധികൃതർ ഞായറാഴ്ച പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. അവസാന പ്രതിവാര നറുക്കെടുപ്പ് നടത്തിയത് ശനിയാഴ്ചയായിയിരുന്നു.
‘റെഗുലേറ്റർമാരിൽ നിന്ന് കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ 2023 ഡിസംബർ 30 ന് ശേഷം നറുക്കെടുപ്പുകളൊന്നും ഉണ്ടായിരിക്കുന്നതല്ല. എന്നിരുന്നാലും മഹ്സൂസ് അക്കൗണ്ടിലെ കുടിശ്ശികയുള്ള ബാലൻസുകൾ പിൻവലിക്കാൻ ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ സജീവമായി തുടരും’ – അധികൃതർ അറിയിച്ചു.