എപ്പോഴും സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കുന്ന ഓഫീസ് അനിവാര്യമാണെന്നും അതിനാൽ കാരവൻ ആവശ്യമാണെന്നും ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എം.ആർ. അജിത്കുമാർ. യാത്രാവേളയിൽ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നതിന് മുഖ്യമന്ത്രിക്ക് കാരവൻ സൗകര്യം ഒരുക്കണമെന്നാണ് എ.ഡി.ജി.പി ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് സഞ്ചരിക്കുന്ന ഓഫീസ് സൗകര്യമൊരുക്കാൻ കാരവന് സാധിക്കും. രണ്ടോ മൂന്നോ സ്റ്റാഫിനൊപ്പം സഞ്ചരിക്കാനാവുന്നതും വീഡിയോ കോൺഫറൻസിങ് സൗകര്യവുമുള്ള വാഹനമാണ് അഭികാമ്യമെന്നും അജിത് കുമാർ പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മുഖ്യമന്ത്രിക്കായി കനത്ത സുരക്ഷയാണ് പൊലീസ് ഭാവിയിലും ഒരുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.