കൊല്ലം ചക്കുവള്ളി ക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ഗണപതിഹോമം നടത്തിയ റെസിപ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
. ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ്സ് നടത്തുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. കൊല്ലം ജില്ലയിൽ നവകേരള സദസ്സ് ഇന്ന് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പേരിൽ ഗണപതി ഹോമം കഴിച്ചിട്ടുള്ളത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ളതാണ് ചക്കുവള്ളി ക്ഷേത്രം. കുന്നത്തൂർ നിയോജക മണ്ഡലത്തിലാണ് ചക്കുവള്ളി ക്ഷേത്രം. ചക്കുവള്ളി ക്ഷേത്ര മൈതാനത്തിൽ നവകേരള സദസ്സ് നടത്താനുല്ള നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രവർത്തകരാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം നവകേരള സദസ്സ്’ കൊല്ലം ജില്ലയിലേക്ക് കടന്നിരിക്കുകയാണ്. ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളുടെ സദസ്സുകളാണ് ഇന്ന് ചേരുന്നത്. രാവിലെ 11 മണിക്ക് പത്തനാപുരം മണ്ഡലത്തിന്റെ സദസ്സ് പത്തനാപുരം എൻ എസ് എസ് ഗ്രൗണ്ടിൽ ചേരും. പുനലൂർ മണ്ഡലത്തിന്റെ സദസ്സ് ഉച്ചക്ക് 3 മണിക്ക് പുനലൂർ ചെമ്മന്തൂർ മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് ചേരുന്നത്. വൈകുന്നേരം 4.30 ന് കൊട്ടാരക്കര മണ്ഡലത്തിന്റെ സദസ്സ് കൊട്ടാരക്കര ജൂബിലി മന്ദിരത്തിലും 6 മണിക്ക് കുന്നത്തൂർ മണ്ഡലത്തിന്റെ സദസ്സ് പോരുവഴി (ചക്കുവളളി) ദേവസ്വം ബോർഡ് സ്കൂൾ ഗ്രൗണ്ടിലും നടക്കും.