ഷെയ്ഖ് നവാഫ് ശാന്തനായ അമീർ, ശക്തനായ ഭരണാധികാരി

Date:

Share post:

ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽസബാഹിൻ്റെ വിയോഗത്തോടെ കുവൈത്തിന് നഷ്‌ടമായത് ജ്ഞാനിയായ ഒരു നേതാവിനെ. എന്നും മാതൃരാജ്യത്തിനും കുവൈറ്റ് ജനതയ്ക്കുമായി നിലകൊണ്ട നേതാവായിരുന്നു ഷെയ്ഖ് നവാഫ്. പൊതു ഗൾഫ് ബന്ധം ശക്തിപ്പെടുത്തുന്നതിന് നിതാന്ത ജാഗ്രത പ്രകടിപ്പിച്ച വ്യക്തകൂടിയാണ് അദ്ദേഹം. ഷെയ്ഖ് നവാഫിൻ്റെ വിയോഗം അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങൾക്കും തീരാനഷ്ടമായാണ് വിലയിരുത്തുന്നത്.

കുവൈത്തിൻ്റെ 16-ാമത്തെ അമീർ

2020ൽ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിൻ്റെ മരണത്തെ തുടർന്നാണ് ഷെയ്ഖ് നവാഫ് അമീറായി സത്യപ്രതിജ്ഞ ചെയ്തത്. 1937-ൽ ജനിച്ച ഷെയ്ഖ് നവാഫ്, 1921 മുതൽ 1950 വരെ കുവൈത്ത് ഭരണാധികാരിയായിരുന്ന ഷെയ്ഖ് അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ അഞ്ചാമത്തെ മകനാണ്. 25-ാം വയസ്സിൽ ഹവല്ലി പ്രവിശ്യയുടെ ഗവർണറായാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. 1978-മുതൽ ഒരു ദശാബ്ദം കുവൈത്തിൻ്റെ ആഭ്യന്തര മന്ത്രിയായിരുന്നു.

1994 ഒക്ടോബറില്‍ കുവൈത്ത് നാഷണല്‍ ഗാര്‍ഡിന്റെ ഡെപ്യൂട്ടി ചീഫായി ചുമതല ഏൽക്കുകയും 2003 വരെ ആ പദവിൽ തുടരുകയും ചെയ്തു. പിന്നീട് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി മൂന്ന് വര്‍ഷം നിയമിതനായ ഷെയ്ഖ് നവാഫ് 2006 ഫെബ്രുവരിയില്‍ കിരീടാവകാശിയായി ചുമതലയേറ്റു. 2020ലാണ് അമീറായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രിയങ്കരനായ സാരഥിയായി മാറുകയായിരുന്നു അദ്ദേഹം.

ശാന്തനും സമാധാന പ്രിയനും

ദേശീയ ഐക്യത്തിന് വേണ്ടിയും മിഡിലീസ്റ്റ് മേഖലയിലെ സമാധാനത്തിനായും ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും ഇടപെടുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ജിസിസി രാജ്യങ്ങൾക്കിടയിൽ സൌദിയുമായി ഉടലെടുത്ത രാഷ്ട്രീയ തർക്കം പരിഹരിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയതിൽ ഷെയ്ഖ് നവാഫിൻ്റെ പങ്ക് നിർണായകമാണ്. 2021-ൽ ഗൾഫ് രാജ്യങ്ങളും ലെബനനും തമ്മിൽ പൊട്ടിപ്പുറപ്പെട്ട നയതന്ത്ര തർക്കം പരിഹരിക്കുന്നതിലും ഷെയ്ഖ് നവാഫ് ഒരു പ്രധാന പങ്ക് വഹിച്ചു.

രാജ്യം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും മറികടക്കാൻ സമഗ്ര പരിഷ്കരണ പരിപാടികൾ നടപ്പിലാക്കിയ ഭരണാധികാരിയായും അദ്ദേഹം അറിയപ്പെടും. സ്വദേശത്തെ ദേശീയ ഐക്യത്തെ ഊട്ടിയുറപ്പിക്കാുനും ശ്രമിച്ചു. ഇറാനും, ലെബനൻ സഖ്യകക്ഷിയായ ഹിസ്ബുള്ളയ്ക്കും വേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് തടവിലാക്കപ്പെട്ട മുൻ നിയമനിർമ്മാതാക്കൾ ഉൾപ്പെടെയുളള നിരവധി തടവുകാർക്ക് അദ്ദേഹം മാപ്പ് നൽകിയത് ശ്രദ്ധേയമാണ്.

ശക്തനായ ഭരണാധികാരി

ഗൾഫിലെ ഏറ്റവും സജീവവും ശക്തവുമായ പാർലമെൻ്റാണ് കുവൈത്തിലേത്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാതാക്കളും ഭരണകുടുംബം സ്ഥാപിച്ച കാബിനറ്റ് മന്ത്രിമാരും തമ്മിലുള്ള ആവർത്തിച്ചുള്ള തർക്കങ്ങൾ രാജ്യത്തെ വികസന ശ്രമങ്ങളെ സാരമായി ബാധിച്ചു. സർക്കാരിൽ നിന്നുള്ള തുടർച്ചയായ രാജികളും പാർലമെൻ്റ് പിരിച്ചുവിടലും പതിവായപ്പോഴും കുവൈത്തിനായി നിലപാടിലുറച്ചുനിന്ന നേതാവുകൂടിയാണ് ഷെയ്ഖ് നവാഫ്.

കുവൈത്തിലെ രാഷ്ട്രീയ അസ്ഥിരതയെ തുടർന്ന് നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും പുതിയ അംഗങ്ങളുമായി നിയമസഭ രൂപീകരിക്കാനും അദ്ദേഹത്തിനായി. 2022ൽ രാജ്യത്ത് ആവശ്യമായ സാമ്പത്തിക പരിഷ്‌കരണങ്ങളെ തടസ്സപ്പെടുത്തിയ നിയമസഭയെ പിരിച്ചുവിടാനും ഷെയ്ഖ് നവാഫ് തുനിഞ്ഞു. തെറ്റായ തിരഞ്ഞെടുപ്പ് രാജ്യത്തിൻ്റെ താൽപ്പര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും യോഗ്യരായ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ചതും ഷെയ്ഖ് നവാഫിൻ്റെ ദീർഘവീക്ഷണത്തിന് തെളിവാണ്.

യുഎസ് ഉൾപ്പടെയുളള ലോകരാഷ്ട്രങ്ങളോട് നയപരമായി ഇടപെടുകയും സൌഹൃദം സൂക്ഷിക്കുകയും ചെയത് ഷെയ്ഖ് നവാഫ് ശാന്തനായ ഭരണാധികാരിയായാണ് അറിയപ്പെടുന്നത്. ഷെയ്ഖ് നവാഫിൻ്റെ വിയോഗത്തിൽ കുവൈത്ത് കുടുംബവും, കുവൈത്ത് ജനതയും, അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളും ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...