സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യ പ്രഭുവും വിവാഹിതരായി

Date:

Share post:

സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യ പ്രഭുവും വിവാഹിതരായി. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. അടുത്തിടെ പുറത്തിറങ്ങിയ ‘മാർക്ക് ആന്റണി’ എന്ന സൂപ്പർഹിറ്റ് സിനിമയുടെ സംവിധായകനാണ് ആദിക്. സിനിമാ രംഗത്തുനിന്നും നടൻ വിശാൽ ചടങ്ങിനെത്തി. കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും സംവിധായൻ ആദിക് രവിചന്ദ്രനും. ആ സൗഹൃദം പിന്നീട് പ്രണയമായി മാറി. നടൻ വിക്രം പ്രഭു ഐശ്വര്യയുടെ ഏക സഹോദരനാണ്.

2015ൽ ‘തൃഷ ഇല്ലാനാ നയൻതാര’ എന്ന സിനിമയിലൂടെയാണ് ആദിക് സംവിധാന രംഗത്തെത്തിയത്. പ്രഭുദേവയെ നായകനാക്കി ‘ബഗീര’ എന്ന ചിത്രവും ആദിക് സംവിധാനം ചെയ്തിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ ‘മാർക്ക് ആന്റണി’ എന്ന സയൻസ് ഫിക്‌ഷൻ ചിത്രം സൂപ്പർ ഹിറ്റായതോടെ ആദികും സൂപ്പർ ഹിറ്റ്‌ സംവിധായകനായി മാറി.

അജിത് കുമാറിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് വിവാഹം. 2024ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേസമയം ‘നേർകൊണ്ട പാർവൈ, കോബ്ര എന്നീ സിനിമകളിൽ അഭിനേതാവും ആദിക് വേഷമിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...