ആലപ്പുഴയിൽ ആറ് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസ്, ജയിലിലേക്ക് കൊണ്ടുപോകും വഴി പ്രതിയായ പിതാവ് ട്രെയിനിൽ നിന്ന് ചാടി മരിച്ചു

Date:

Share post:

ആലപ്പുഴയിൽ ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ജയിലിലേക്ക് കൊണ്ടുപോകും വഴി ട്രെയിനിൽ നിന്ന് ചാടി മരിച്ചു. പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് ആണ് ശാസ്താംകോട്ടയിൽ വച്ച് ട്രെയിനിൽ നിന്ന് ചാടി മരിച്ചത്.

ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി മുൻപാകെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി കോടതിയിലേക്ക് കൊണ്ടുവന്നതിന് ശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. പെട്ടന്ന് കൂടെയുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റുകയും ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടുകയുമായിരുന്നു. ഇതിന് മുൻപ് ശ്രീമഹേഷ് ജയിലിൽ വച്ച് ബ്ലെയ്ഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

2023 ജൂൺ ഏഴിന് രാത്രി ഏഴരയോടെയാണ് മഴു ഉപയോഗിച്ച് മകളായ നക്ഷത്രയെ ശ്രീമഹേഷ് വെട്ടി കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ സ്വന്തം മാതാവിനെയും പ്രതി വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം തന്നെ പ്രതിയെ പോലീസ് റിമാൻഡ് ചെയ്യുകയും ചെയ്തു.

ആദ്യ ഭാര്യയുടെ മരണശേഷം പുനർ വിവാഹം കഴിക്കാനുള്ള ശ്രീമഹേഷിന്റെ ഉദ്യമത്തിൽ തടസ്സമായതിനാലാണ് മകളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടന്നശേഷം ഉടൻതന്നെ അറസ്റ്റിലായ ശ്രീ മഹേഷിനെതിരായ കുറ്റപത്രം 76 ദിവസത്തിനുള്ളിൽ തന്നെ പോലീസ് ഫയൽ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര എസ്എച്ച്ഒ സി.ശ്രീജിത്‌ ആണ് കുറ്റപത്രം സമർപ്പിച്ചത്.. സാക്ഷി വിസ്താരം ജനുവരി 16 ന് ആരംഭിക്കാനായി കേസ് കോടതി മാറ്റുകയും ചെയ്തിരുന്നു.

മുന്നറിയിപ്പ് : ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....