ക്രിസ്തുമസിനെ വരവേൽക്കാൻ യുഎഇ ഒരുങ്ങി. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഒഴുകുന്ന ആഡംബര കപ്പലായ ക്വീൻ എലിസബത്ത് 2 (ക്യുഇ) ദുബായ് തീരത്ത് എത്തി. കൂറ്റൻ ക്രിസ്‌തുമസ് ട്രീ സ്ഥാപിച്ചും വർണ്ണ നിറത്തിലുള്ള ലൈറ്റുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചും അതി മനോഹരമായാണ് കപ്പൽ ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങിയത്.
കപ്പലിൽ എത്തുന്നവരെ സ്വീകരിക്കാൻ സാന്താക്ലോസും കരോൾ ഗാനവുമെല്ലാം ഒരുക്കിയിട്ടുണ്ട്. പുതുവത്സരാഘോഷം വരെ ദുബായ് റാഷിദ് പോർട്ടിൽ ആഡംബര കപ്പൽ നിലയുറപ്പിക്കും. പോർട്ട് റാഷിദിൽ നങ്കൂരമിട്ട കപ്പലിൽ നവീകരിച്ച 447 മുറികളും സ്യൂട്ടുകളും സജ്ജമാണ്. വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ 6.30 വരെ ക്വീൻസ് ഗ്രിൽ ആസ്വദിക്കാനും സാധിക്കും. ക്രിസ്‌മസ് ദിനത്തിൽ 12.30 മുതൽ 4 വരെ ക്രിസ്തുമസിന്റെ പരമ്പരാഗത ഉച്ചഭക്ഷണം വിളമ്പും.
ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കാൻ വേണ്ട സജ്ജീകരണങ്ങളെല്ലാം കപ്പലിൽ ഒരുക്കിയിട്ടുണ്ട്. നേരം പുലരുവോളം ബുഫെ, സംഗീതം, നൃത്തം തുടങ്ങിയവയിൽ പങ്കെടുക്കാനും കടലിലിരുന്ന് വെടിക്കെട്ട് ആസ്വദിക്കാനുമുള്ള അവസരമാണ് ക്വീൻ എലിസബത്ത് 2 നൽകുന്നത്.