ഡിസംബർ 15 മുതൽ തിരക്കിലേക്ക് കുതിയ്ക്കാൻ ഒരുങ്ങി ദുബായ് എയർപോർട്ട്സ്. എല്ലാവർക്കും തിരക്കില്ലാത്ത യാത്ര ഉറപ്പാക്കാൻ ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നേരത്തെതന്നെ എത്തിച്ചേരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും കണക്റ്റുചെയ്തതും വലുതുമായ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നാണ് ദുബായ് എയർപോർട്ട്സ്. ഈ ഡിസംബറിൽ യാത്രക്കാർക്കായി വൈവിധ്യമാർന്ന ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഡിസംബർ 15 നും ഡിസംബർ 31 നും ഇടയിൽ 4.4 മില്ല്യൺ യാത്രക്കാരെ വിമാനത്താവളം സ്വാഗതം ചെയ്യും.
ഇതോടെ ശരാശരി മൊത്തം പ്രതിദിന ട്രാഫിക് 258,000 ൽ എത്തുമെന്നാണ് വിലയിരുത്തുന്നത്. ഏറ്റവും തിരക്കേറിയ ദിവസമായ ഡിസംബർ 22 വെള്ളിയാഴ്ച്ച മാത്രം 279,000 യാത്രക്കാരെ സ്വാഗതം ചെയ്യുമെന്നാണ് കണക്ക്. കൂടാതെ ടെർമിനലുകൾ 1, 2, 3 എന്നിവയിൽ ഉടനീളം ഗിയന്റ് സ്നോ ഗ്ലോബിൽ 3D ഫോട്ടോ എടുക്കാനും യാത്രക്കാർക്ക് സാന്റയെ കാണാനും ചോക്ലേറ്റുകളും പ്രത്യേക സമ്മാനങ്ങൾ സ്വീകരിക്കാനും കഴിയുമെന്ന പ്രത്യേകതയുമുണ്ട്.