സൗദിയിലെ ഉന്നത സ്ഥാനങ്ങളിൽ മാറ്റം വരുത്തി ഉത്തരവിട്ട് ഭരണാധികാരി സൽമാൻ രാജാവ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമനം. മദീനയുടെ പുതിയ ഗവർണറായി മന്ത്രി പദവിയോടെ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനെ നിയമിച്ചു. മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനെ മന്ത്രി പദവിയോടെ സൽമാൻ രാജാവിൻ്റെ പ്രത്യേക ഉപദേശകനുമാക്കി.
ഡോ. ഹിഷാം ബിൻ അബ്ദുൽ റഹ്‌മാൻ ബിൻ ഫാലിഹ് അൽ ഫാലിഹിനെ ആഭ്യന്തര സഹമന്ത്രിയായും, ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയായ ഡോ. ഖാലിദ് ബിൻ ഫാരിദ് ബിൻ അബ്ദുൽ റഹ്‌മാൻ ഹദ്രാവിയെ റോയൽ കോർട്ടിൻ്റെ ഉപദേശകനായും, ഫൈസൽ ബിൻ സൽമാൻ രാജകുമാരനെ കിങ് അബ്‌ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആന്റ് ആർക്കൈവ്സ് ഡയറക്‌ടർ ബോർഡ് ചെയർമാനുമായി നിയമിച്ചു. മക്കയുടെ ഡപ്യൂട്ടി അമീറായി സൗദ് ബിൻ മിഷ്അൽ ബിൻ അബ്ദുൽ അസീസ് രാജകുമാരനെയും, കിഴക്കൻ പ്രവിശ്യയുടെ ഡപ്യൂട്ടി അമീറായി സൗദ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരനെയും നിയമിച്ചു. ഖാലിദ് ബിൻ സൗദ് ബിൻ അബ്‌ദുല്ല ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജകുമാരനനാണ് തബൂക്ക് മേഖലയുടെ പുതിയ ഡപ്യൂട്ടി അമീർ.
ഖാലിദ് ബിൻ സത്താം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരനെ അസീർ മേഖലയുടെ ഡപ്യൂട്ടി അമീറായും, അൽജൗഫ് മേഖലയുടെ ഡപ്യൂട്ടി അമീറായി മിത്അബ് ബിൻ മിഷ്അൽ ബിൻ ബദർ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരനെയും നിയമിച്ചു. അബ്‌ദുൽ റഹ്‌മാൻ ബിൻ അബ്‌ദുല്ല ബിൻ ഫൈസൽ ബിൻ തുർക്കി ബിൻ ഫർഹാൻ രാജകുമാരനെ ഹഫർ അൽ ബത്തീൻ ഗവർണറായി നിയമിച്ചു. വ്യവസായ, ധാതു വിഭവ വകുപ്പിൻ്റെ ഡപ്യൂട്ടി മന്ത്രി ഖലീൽ ബിൻ ഇബ്രാഹിം ബിൻ അബ്‌ദുല്ല ബിൻ സലാമയും, മക്ക-മദീന നഗരങ്ങളുടെ സെക്രട്ടറി മുസൈദ് ബിൻ അബ്ദുൽ അസീസ് ബിൻ അബ്‌ദുല്ല അൽ ദാവൂദുമാണ്.