കേരളത്തിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി (എഎപി). ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്ത് നെടിയകാട് വാർഡിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച (ഏഴാം വാർഡ്) എഎപി സ്ഥാനാർഥി ബീന കുര്യൻ ആണ് വിജയിച്ചത്.
കോൺഗ്രസിൽ നിന്നാണ് ആം ആദ്മി പാർട്ടി സീറ്റ് പിടിച്ചെടുത്തിരിക്കുന്നത്. അതേസമയം കേരളത്തിൽ അക്കൗണ്ട് തുറന്നതിനെ അഭിനന്ദിച്ച് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ എക്സ് പ്ലാറ്റ്ഫോമിൽ അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. സംസ്ഥാനത്തെ എഎപി വിപ്ലവത്തിന്റെ ആരംഭമാണിതെന്ന് എഎപി കേരള ഘടകവും എക്സിൽ അഭിപ്രായപ്പെട്ടു.