2030-ഓടെ 50% കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ദുബായ്. 2050-ഓടെ നെറ്റ്-സീറോ ലക്ഷ്യത്തിലെത്തുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടോടെയാണ് പദ്ധതി നടപ്പാക്കുക.
പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് പരിസ്ഥിതി സുസ്ഥിരതയ്ക്കും കാലാവസ്ഥാ പ്രവർത്തനത്തിനും വേണ്ടിയുള്ള ദുബായിയുടെ പദ്ധതിയെന്ന് ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുല്ല മുഹമ്മദ് അൽ ബസ്തി ആവർത്തിച്ചു വ്യക്തമാക്കി.
കാർബൺ ബഹിർഗമനം കുറക്കുന്നതിന് ഇതിനോടകം നിരവധി പദ്ധതികൾ യുഎഇ നേതൃത്വം ആസൂത്രണം ചെയ്തിട്ടുണ്ട്. സോളാർ പവർ പ്ലാന്റ്, ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ നീണ്ടുപോകുന്നു ഈ പട്ടിക.