കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) 10, 12 ക്ലാസുകളിലേക്കുള്ള ICSE, ISC ബോർഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു.
ഐസിഎസ്ഇ (ഇന്ത്യൻ സെക്കണ്ടറി എജ്യുക്കേഷൻ സർട്ടിഫിക്കറ്റ്) പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള പരീക്ഷകൾ ഫെബ്രുവരി 21-ന് ആരംഭിച്ച് മാർച്ച് 28 ന് അവസാനിക്കും. ഓരോ ദിവസവും രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയാണ് പരീക്ഷയുടെ ദൈർഘ്യം. 2024 മെയ് മാസത്തിൽ ഫലങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ISC (ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ്)12-ാം ക്ലാസ് വിദ്യാർത്ഥിക്കായുള്ള പരീക്ഷ ഫെബ്രുവരി 12 മുതൽ ഏപ്രിൽ 3 വരെ നടക്കും. ഫലങ്ങളും 2024 മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും. യുഎഇയിലെ നിരവധി ഇന്ത്യൻ സ്കൂളുകൾ CISCE പാഠ്യപദ്ധതി പിന്തുടരുന്നുണ്ട്. വിദ്യാഭ്യാസ കൗൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.