ലോകത്തിലെ ഏറ്റവും വലിയ സോളാർ വൈദ്യുത പദ്ധതിയായ ദുബായ് മുഹമ്മദ് ബിൻ റാഷിദ് സോളാർ പാർക്കിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായ ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രീകൃത സോളാർ പവർ (സിഎസ്പി) പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
ഈ പ്രോജക്റ്റ് കാലാവസ്ഥാ പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകുകയും COP28ന്റെ ലക്ഷ്യങ്ങളുമായി യോജിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും സുസ്ഥിര രാഷ്ട്രങ്ങളിലൊന്നായി മാറാനുള്ള വ്യക്തമായ കാഴ്ചപ്പാട് യുഎഇക്കുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
.@HHShkMohd inaugurates the world's largest Concentrated Solar Power (CSP) project that forms part of the fourth phase of the Mohammed bin Rashid Al Maktoum Solar Park. Covering 44 square kilometres, the AED15.78 billion project features the world’s tallest solar tower standing… pic.twitter.com/nG6wjQ20BN
— Dubai Media Office (@DXBMediaOffice) December 6, 2023
സോളാർ പാർക്കിന്റെ 950 മെഗാവാട്ട് ശേഷിയുടെ നാലാം ഘട്ടം മൂന്ന് ഹൈബ്രിഡ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ്. ഒരു പരാബോളിക് ബേസിൻ കോംപ്ലക്സിൽ നിന്ന് 600മെഗാവാട്ട്, സിഎസ്പി ടവറിൽ നിന്ന് 100മെഗാവാട്ട്, ഫോട്ടോവോൾട്ടെയ്ക് സോളാർ പാനലുകളിൽ നിന്ന് 250 മെഗാ വാട്ട് എന്നിങ്ങനെ മൂന്ന് ഹൈബ്രിഡ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ് 950 മെഗാവാട്ട് ശേഷിയുള്ള നാലാം ഘട്ടം.
ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ (ഐപിപി) മോഡൽ ഉപയോഗിച്ച് 15.78 ബില്യൺ യുഎഇ ദിർഹം മുതൽമുടക്കിൽ നിർമ്മിച്ച ഈ പദ്ധതി, ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സോളാർ ടവറും (263.126 മീറ്ററും) 5,907 മെഗാവാട്ട് മണിക്കൂർ ശേഷിയുള്ള ഏറ്റവും വലിയ താപ ഊർജ സംഭരണ ശേഷിയും ഉൾക്കൊള്ളുന്നു.
أطلقنا بحمدالله أكبر مشروع للطاقة الشمسية المركزة والطاقة الكهروضوئية في العالم في دبي .. المشروع يمتد على مساحة 44 كم مربع وبتكلفة تتجاوز 15 مليار درهم ويضم أعلى برج للطاقة الشمسية المركزة في العالم على ارتفاع 263 متر ويضم أيضا أكبر سعة تخزينية للطاقة الحرارية في العالم ..… pic.twitter.com/GLGl8sY4UF
— HH Sheikh Mohammed (@HHShkMohd) December 6, 2023