ടൈം മാസികയുടെ 2023-ലെ ‘അത്‌ലറ്റ് ഓഫ് ദി ഇയർ’ പുരസ്കാരം ലയണല്‍ മെസ്സിക്ക്

Date:

Share post:

വീണ്ടും പുരസ്കാര നേട്ടത്തിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ടൈം മാസികയുടെ 2023-ലെ ‘അത്‌ലറ്റ് ഓഫ് ദി ഇയർ’ ആയാണ് മെസ്സിയെ തിരഞ്ഞെടുത്തത്. ഇൻ്റർ മിയാമിയിലേയ്ക്ക് ചേക്കേറിയതിന് ശേഷം അമേരിക്കൻ സോക്കറിൽ സൃഷ്ടിച്ച ചലനങ്ങളാണ് താരത്തെ ഈ നേട്ടത്തിന് അർഹനാക്കിയത്.

ലോകകപ്പ് വിജയത്തിന് പിന്നാലെ നിരവധി അവാർഡുകൾ താരത്തെ തേടിയെത്തിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മെസ്സിയുടെ കരിയറിലെ എട്ടാം ബാലൺദ്യോർ പുരസ്കാരമായിരുന്നു. നേരത്തേ ലോറസ് അവാർഡും ഫിഫ ദ ബെസ്റ്റ് അവാർഡും താരത്തെ തേടിയെത്തിയിരുന്നു.

2022-ലെ ഖത്തർ ലോകകപ്പിൽ അർജന്റീനയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് മെസ്സി. 1986-ൽ മാറഡോണയ്ക്ക് ശേഷം അർജന്റീനയെ ലോകചാമ്പ്യന്മാരാക്കിയ നായകനുമാണ് മെസ്സി. 2022-23 സീസണിൽ ക്ലബ്ബ് ഫുട്ബോളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. പിഎസ്‌ജി വിട്ട് എംഎൽഎസ് ക്ലബ് ഇൻ്റർ മിയാമിയിൽ ചേർന്ന മെസ്സി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടനേട്ടത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....