ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേത്തുടർന്ന് കൊല്ലം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി. കൊല്ലം തൊടിയൂർ സ്വദേശിയും റാക് യൂനിയൻ സിമൻ്റ് കമ്പനി ജീവനക്കാരനുമായ ദിൽഷാദാണ് (45) മരണപ്പെട്ടത്. റാസൽഖൈമയിലെ ഗ്രൗണ്ടിൽ വെച്ച് ക്രിക്കറ്റ് കളിയിലേർപ്പെട്ട ദിൽഷാദിന് ബൗളിങ്ങിനിടെ അസ്വസ്ഥത തോന്നുകയായിരുന്നു.
സുഹൃത്തുക്കൾ വിവരമറിയിച്ചതിനേത്തുടർന്ന് ആംബുലൻസ് വിഭാഗമെത്തി പ്രഥമ ശുശ്രൂഷകൾ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. ദിൽഷാദ് കുടുംബസമേതം റാക് അൽ മാമൂറയിലായിരുന്നു താമസം.
പിതാവ്: കൊല്ലം തൊടിയൂർ കല്ലിക്കൊട്ടു മുഴങ്ങൻഗൊഡി അബ്ദുൽ ലത്തീഫ് മുഹമ്മദ് കുഞ്ഞു, മാതാവ്: ആബിദ, ഭാര്യ: ആബി അമീറ ദിൽഷാദ്, രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്. ആൺകുട്ടികൾ റാക് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളാണ്.