ഒരു വർഷം 3,000 രോഗികളായ കുട്ടികളെ ചികിത്സിക്കാൻ ദുബായിൽ 50 മില്യൺ ദിർഹത്തിന്റെ ചാരിറ്റി സംരംഭം 

Date:

Share post:

ഒരു വർഷം 3,000 രോഗികളായ കുട്ടികളെ ചികിത്സിക്കുന്നതിന് ദുബായിൽ 50 മില്യൺ ദിർഹത്തിന്റെ ചാരിറ്റി സംരംഭം പ്രഖ്യാപിച്ചു. അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റൽ ഫൗണ്ടേഷൻ ആണ് ഓരോ വർഷവും 3,000 കുട്ടികൾക്ക് വൈദ്യചികിത്സ നൽകുന്ന ഫണ്ട് ആരംഭിച്ചത്.

അൽ ജലീല ഫൗണ്ടേഷൻ ആരംഭിച്ച ‘ചൈൽഡ് ഫണ്ട്’ ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചാരിറ്റിയുടെ നീണ്ട ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർക്കും. നിർദ്ധനരായ യുവാക്കൾക്ക് ജീവിതത്തിൽ രണ്ടാമത്തെ അവസരം നൽകുകയും ചെയ്യും. ക്യാൻസർ, വിട്ടുമാറാത്ത രോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെ ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥകളാൽ ബുദ്ധിമുട്ടുന്ന 8,600-ലധികം രോഗികളുടെ വൈദ്യചികിത്സയ്ക്ക് ഫൗണ്ടേഷൻ ഇതുവരെ പിന്തുണ നൽകിയിട്ടുണ്ട്. ഇതിൽ 30 ശതമാനം ഗുണഭോക്താക്കളും കുട്ടികളാണ്.

സഹായം ആവശ്യമുള്ള കുട്ടികൾക്ക് അത്യാവശ്യവും ജീവൻ രക്ഷിക്കുന്നതുമായ വൈദ്യസഹായം നൽകുന്നതിന് ചൈൽഡ് ഫണ്ട് പ്രവർത്തിക്കും. ഇതിന് ഫണ്ട് സ്വരൂപിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സമർപ്പിത കുട്ടികളുടെ ചാരിറ്റി പ്രോഗ്രാമായിരിക്കും ചൈൽഡ് ഫണ്ട്‌ എന്ന് അൽ ജലീല ഫൗണ്ടേഷൻ ഡയറക്ട‌ർ ബോർഡ് ചെയർപേഴ്സണും ദുബായ് ഹെൽത്ത് ബോർഡ് അംഗവുമായ ഡോ.രാജ അൽ ഗുർഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...