ലോകത്തിലെ ആളുകളെ സ്വാ​ധീ​നി​ക്കുന്ന വനിതകളുടെ പട്ടികയിൽ ഇടം നേടി ഒമാനിലെ റു​മൈ​ത അ​ൽ ബു​സൈ​ദി

Date:

Share post:

ലോകജനതയെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും സ്വാ​ധീ​നി​ക്കു​ക​യും ചെ​യ്യു​ന്ന വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​ നേടി ഒ​മാ​നി​ലെ റു​മൈ​ത അ​ൽ ബു​സൈ​ദി​. ബി.​ബി.​സി ത​യാ​റാ​ക്കി​യ 100 പേ​രു​ടെ പ​ട്ടി​ക​യി​ൽ മു​ൻ യു.​എ​സ് പ്ര​ഥ​മ വ​നി​തയായ മി​ഷേ​ൽ ഒ​ബാ​മ, ഹോ​ളി​വു​ഡ് താ​രം അ​മേ​രി​ക്ക ഫെ​രേ​ര, മ​നു​ഷ്യാ​വ​കാ​ശ അ​ഭി​ഭാ​ഷ​ക അ​മ​ൽ ക്ലൂ​ണി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ്​ റു​മൈ​ത​യും പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

സ​യ​ൻ​സ്, ഹെ​ൽ​ത്ത് ആ​ൻ​ഡ് ടെ​ക്’ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലാ​ണ്​ റു​മൈ​ത​യെ പട്ടികയിലേക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ‘ഒ​മാ​നി സ്ത്രീ​ക​ളും പെ​ൺ​കു​ട്ടി​ക​ളും കാ​ലാ​വ​സ്ഥ പ​രി​ഹാ​ര​ത്തി​ന്റെ ഭാ​ഗ​മാ​ണ്’ എ​ന്ന വി​ഷ​യ​ത്തി​ൽ 2021ലെ ​ടെ​ഡ്​ ടോ​ക്കി​ൽ റുമൈത പ​​ങ്കെ​ടു​ത്തി​രു​ന്നു. ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കാ​ഴ്‌​ച​ക്കാ​രാ​ണ്​ ഇ​തി​ന്​ ല​ഭി​ച്ച​ത്.

റുമൈതി​യു​ടെ വൈ​ദ​ഗ്ധ്യം മൂലം അ​റ​ബ് യൂ​ത്ത് കൗ​ൺ​സി​ൽ ഫോ​ർ ക്ലൈ​മ​റ്റ് ചേ​ഞ്ച്, എ​ൻ​വ​യ​ൺ​മെ​ന്റ് സൊ​സൈ​റ്റി ഓ​ഫ് ഒ​മാ​ൻ എ​ന്നി​വ​യി​ൽ പ​​ങ്കെ​ടു​ക്കാ​നും ഇ​വ​ർ​ക്ക് സാധിച്ചു. മാത്രമല്ല, ദ​ക്ഷി​ണ ധ്രു​വ​ത്തി​ലെ​ത്തി​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഒ​മാ​നി വ​നി​ത​യും അ​റ​ബ് സ്ത്രീ​ക​ളെ ബി​സി​ന​സ് ച​ർ​ച്ചാ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള പ്ലാ​റ്റ്ഫോ​മാ​യ ​വു​മെ​ക്സി​ന്റെ സ്ഥാ​പ​ക​യുമാണ് റുമൈതി. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ മ​റി​ക​ട​ക്കാ​നു​ള്ള ഒ​ന്നാ​മ​ത്തെ പ​രി​ഹാ​ര​മാ​യി സ്ത്രീ​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും ശാ​ക്തീ​ക​രി​ക്കു​ക എ​ന്ന​താ​ണ് റു​മൈ​ത അ​ൽ ബു​സൈ​ദി​യ മു​ന്നോ​ട്ടു​വെ​ക്കു​ന്ന കാ​ഴ്ച​പ്പാ​ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...