ദുബായ് ഖിസൈസ് അൽ തവാർ സെന്ററിൽ പ്രവർത്തിക്കുന്ന ഇസിഎച്ച് സേവനങ്ങൾ കൂടുതൽ രാജ്യങ്ങലേക്ക് വിപുലീകരിക്കുന്നു. ദുബായിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലാണ് ഇസിഎച്ച് ഇക്കാര്യം അറിയിച്ചത്. യുകെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ബ്രാഞ്ചുകൾ ഉടൻ ആരംഭിക്കുമെന്ന് ഇസിഎച്ച് മേധാവിയും എമിറേറ്റ്സ് പ്രൊഫഷണൽ സെന്റർ സിഇഒയുമായ തമീം അബൂബക്കർ അറിയിച്ചു. ഖത്തർ, ഇന്ത്യ, മലേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കും.
ഇതിനു പുറമെ സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രം അൽ തവാർ സെന്ററിൽ തുറക്കും. അൽ തവാർ സെന്ററുമായി ചേർന്ന് ഇസിഎച്ചും എമിറേറ്റ്സ് പ്രൊഫഷണൽ ബിസിനസ് സെന്ററും പ്രത്യേക സമ്മാന പദ്ധതിയും ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്..
മെഗാ നറുക്കെടുപ്പിലെ വിജയിയ്ക്ക് ടെസ്ല കാർ ഉൾപ്പടെ വിപുലമായ സമ്മാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മൂന്ന് മാസം നീണ്ടുനിൽക്കുന്നതാണ് സമ്മാന പദ്ധതി. ആദ്യത്തെ രണ്ട് മാസം 10000 ദിർഹം വീതമാണ് സമ്മാനം നൽകുക.
ലോകം കോവിഡ് പ്രതിസന്ധികളെ നേരിട്ട കാലമാണ് കടന്നുപോയത്. അത്തരം വെല്ലുവിളികളെ അതിജീവിച്ച് യുഎഇ ഉൾപ്പടെ പുത്തന്‍ ഉണര്‍വിലേക്ക് സഞ്ചരിക്കുകയാണ്. അതിന് പിന്തുണ നല്‍കുക എന്ന ലക്ഷ്യവും ഇസിഎച്ചിനുണ്ട്. എമിറേറ്റ് പ്രൊഫഷണൽ ബിസിനസ് സെന്റർ മാനേജിംഗ് ഡയറക്ടർമാരായ മുഹമ്മദ് സാഹിൽ, സീഫ് ആയിഫ് , ഇസിച്ച് ജനറൽ മാനേജർ ബിജു റഹ്മാന്, ഓപ്പറേഷൻ മാനേജർമാരായ മോഹിത് നായിക്, ഫാത്തിഹ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഇഫ്താര്‍ സംഗമത്തില്‍ കമ്പനി ജീവനക്കാരേയും ആദരിച്ചു.