ദുബായ് അൽ മെയ്ദാൻ സ്ട്രീറ്റ് നവീകരണം 85 ശതമാനം പൂർത്തിയാക്കിയതായി ആർടിഎ

Date:

Share post:

അൽ മെയ്ദാൻ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അൽ ഖൈൽ സ്ട്രീറ്റ് ഇന്റർസെക്ഷൻ മുതൽ സൈക്ലിറ്റ്സ് ക്ലബ് വരെയുള്ള മേഖലയിലാണ് നവീകരണ പ്രവർത്തികൾ നടക്കുന്നത്. പദ്ധതി 2024-ന്റെ രണ്ടാം പാദത്തിൽ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അൽ മെയ്ദാൻ റൗണ്ട് എബൗട്ടിന് പകരം ടി-ഷേപ്പ് സിഗ്നൽ ഇന്റർസെക്‌ഷനാണ് നിർമ്മിച്ചിരിക്കുന്നത്. ഈ റൂട്ടിലെ അൽ ഖൂസ് റൗണ്ട് എബൗട്ട് ഒരു സ്ട്രീറ്റാക്കി മാറ്റി. കൂടാതെ അൽ മെയ്ദാൻ സ്ട്രീറ്റ് മേഖലയിൽ റോഡ് മൂന്ന് വരിയാക്കുകയും ചെയ്തു.

നവീകരണ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ അൽ മെയ്ദാൻ സ്ട്രീറ്റിലൂടെ സഞ്ചരിക്കാൻ ആവശ്യമായ സമയം എട്ട് മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയുമെന്ന് ട്രാഫിക് ആന്റ് റോഡ്സ് ഏജൻസി ഡയറക്ടർ ഹമദ് അൽ ഷെഹ്ഹി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...