അന്താരാഷ്ട്ര നിലവാരത്തില്‍ ഡ്രൈനേജുകൾ മാര്‍ഗനിര്‍ദ്ദേശങ്ങൾ പുതുക്കി യുഎഇ

Date:

Share post:

വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം മെച്ചപ്പോടുത്താനൊരുങ്ങി യുഎഇ. സുരക്ഷിതവും ഏകീകൃതവും ഘടനാപരവുമായ ശേഷി ഉറപ്പാക്കുന്നതുമായ പ്രവര്‍ത്തനങ്ങൾക്ക് അബുദാബിയിലെ ഗുണനിലവാരം ഉറപ്പാക്കല്‍ സമിതി അംഗീകാരം നല്‍കി. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങൾ. പദ്ധതിയുടെ നവീകരണം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങക്കും സമിതി അംഗീകാരം നല്‍കി.

വെളളക്കെട്ടുകൾ ഒ‍ഴിവാക്കുക, നീരൊ‍ഴുക്ക് വര്‍ദ്ധിപ്പിക്കുക, തടസ്സങ്ങൾ നീക്കുക തുടങ്ങി ഡ്രൈയിനേജ് സംവിധാനങ്ങളുെട കാര്യക്ഷമത ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവാരം ഉയര്‍ത്തുകയും പദ്ധതിയുടെ പ്രവർത്തന ചെലവ് കുറയ്ക്കുകയും പ്രധാന ഘടകങ്ങളാണ്. ഇതര വികസനപ്രവര്‍ത്തനങ്ങളും നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ ഒ‍ഴിവാക്കുകയും ഡ്രൈയിനേജ് ശ്യംഖലയുമായി ഏകോപിപ്പിക്കുകയും ചെയ്യുന്നത് ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍.

അന്താരാഷ്ട്ര നിലവാരമുളള ഡ്രൈയിനേജ് സംവിധാനമൊരുക്കാനാണ് നീക്കം
ഊർജ വകുപ്പ്, അബുദാബി പരിസ്ഥിതി ഏജൻസി, അബുദാബി വേസ്റ്റ് മാനേജ്‌മെന്റ്, സ്വീവറേജ് സർവീസസ് കമ്പനികൾ, എന്നിവയും പുതുക്കിയ മാർഗരേഖ നടപ്പാക്കുന്നതിന് പിന്തുണ നല്‍കും. മഴവെള്ള ഡ്രെയിനേജ് ശൃംഖലകൾ രൂപകൽപ്പന ചെയ്യുന്നതിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യയും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള സമീപകാല പഠനവും കണക്കിലെടുത്താണ് മാർഗരേഖ പുതുക്കിയതെന്ന് ക്വാളിറ്റി ആന്‍റ് കണ്‍ഫര്‍മേറ്ററി സ്പെസിഫിക്കേഷൻ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സെയ്ഫ് അൽ ബക്രി പറഞ്ഞു. 2017ല്‍ പദ്ധതിയ്ക്ക് തുടക്കമിട്ടിരുന്നെങ്കിലും മാര്‍ഗനിര്‍ദ്ദേശങ്ങൾ പുതുക്കുകയായിരുന്നു.

കൃത്യമായ ഡാറ്റയുടെയും വർഷങ്ങളായി നടത്തിയ പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദ്ദേശങ്ങൾ പുതുക്കിയതെന്ന് അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പിലെ ഇൻഫ്രാസ്ട്രക്ചർ റെഗുലേഷൻ ആൻഡ് ഓപ്പറേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഖോലൂദ് അൽ മർസൂഖിയും വ്യക്തമാക്കി. ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഗതാഗതം സുഗമാമാകുന്നതിനും വാണിജ്യ തൊ‍ഴില്‍ രംഗങ്ങളിലെ സുരക്ഷിതത്വത്തിനും പദ്ധതിയുടെ വിപുലീകരണം ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...