53 ആമത് ദേശീയ ദിനം ആഘോഷിക്കുന്ന ഒമാന്‍ ആശംസകൾ നേർന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. സുൽത്താൻ ഹൈതം ബിൻ താരിഖിന് അമീർ ഖത്തറിന്റെ ആശംസകൾ അറിയിച്ച് കൊണ്ടുള്ള സന്ദേശം അയച്ചു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി എന്നിവരും ഒമാൻ സുൽത്താന്‍ ദേശീയ ദിന ആശംസകൾ നേർന്നു. നവംബർ 18 ശനിയാഴ്ചയാണ് ഒമാൻ ദേശീയ ദിനമായി ആഘോഷിക്കുന്നത്.
അറേബ്യന്‍ ഗള്‍ഫില്‍ നിലനിന്നിരുന്ന പുരാതന മനുഷ്യ നാഗരികതകളിൽ ഒന്നാണ് ഒമാനിലെ ‘മജന്‍’. അതിന്റെ പിന്തുടര്ച്ചക്കാരാണ് ഒമാന്‍ എന്ന ആധിനുക രാഷ്ട്രം പണിതുയര്‍ത്തിയത്. മൂന്ന് വര്‍ഷം മുമ്പ് സുല്‍ത്താന്‍ ഖാബൂസിന്റെ വിടവാങ്ങലിനെ തുടര്‍ന്ന് അധികാരമേറ്റ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നേതൃത്വത്തില്‍ രാജ്യം സര്‍വമേഖലയിലും പുരോഗതിയിലേക്ക് കുതിക്കുന്നതിന്റെ നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തുന്ന ദിനം കൂടിയാണ് ഇന്ന്.
അതേസമയം ഇസ്രായേൽ-പലസ്തീൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാൻ. അതുകൊണ്ട് തന്നെ സൈനിക പരേഡ്, പതാക ഉയര്‍ത്തല്‍ എന്നീ ചടങ്ങുകളില്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതിനാല്‍ ഇത്തവണ വിപുലമായ ആഘോഷങ്ങള്‍ രാജ്യത്ത് ഉണ്ടാവില്ല.