എമിറേറ്റിലെ ആർട്ടീരിയൽ ഹൈവേ ഷെയ്ഖ് സായിദ് റോഡിൽ ട്രാഫിക് നേരിടാമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.
മഴമൂലം ഹൈവേയിൽ മഴവെള്ളം കെട്ടിനിൽക്കാനുള്ള സാധ്യതയുണ്ട് . അൽ ഖൈൽ റോഡ് പോലുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ വാഹനമോടിക്കുന്നവർക്ക് അതോറിറ്റി നിർദ്ദേശം നൽകി. സുഗമമായ ഗതാഗതം പുനഃസ്ഥാപിക്കാൻ ആർടിഎയുടെ എമർജൻസി ടീം കർമ്മനിരതമാണെന്നും അതോറിറ്റി വ്യക്തമാക്കി.
അതേസമയം യുഎഇയിലെ ഏഴ് എമിറേറ്റുകളിലും കനത്ത മഴയും ഇടിമിന്നലും. ഇതിന് പിന്നാലെ ദുബായിലെ പല സ്കൂളുകളും വെള്ളിയാഴ്ച ഓൺലൈനായാണ് നടത്തുന്നത്.