22 ലക്ഷം ദീപങ്ങൾ തെളിഞ്ഞു, വീണ്ടും ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി അയോധ്യയിലെ ദീപാവലി ഉത്സവം

Date:

Share post:

ദീപാവലിയോടനുബന്ധിച്ച് സംഘടിപ്പിച്ച വിപുലമായ ആഘോഷത്തില്‍ അയോധ്യയിലെ ശനിയാഴ്ചത്തെ സന്ധ്യ ദീപങ്ങളാൽ അലംകൃതമായി. 22 ലക്ഷത്തിലധികം ദീപങ്ങളാണ് നഗരത്തിലെ 51 ഇടങ്ങളിലായി തെളിഞ്ഞത്. അയോധ്യയിലെ ദീപോത്സവം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടുക മാത്രമല്ല സ്വന്തം റെക്കോർഡ് തകർക്കുകയും ചെയ്തു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേല്‍, എന്നിവരുള്‍പ്പെടെ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങില്‍ വച്ച് ലോകറെക്കോഡ് പ്രഖ്യാപനവുമുണ്ടായി. ഇതിന്റെ ഭാഗമായി സാംസ്കാരിക പരിപാടികളും സര്‍ക്കാര്‍ സംഘടിപ്പിച്ചു. കൂടാതെ 50 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും ചടങ്ങിനെത്തി. 2017-ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് അയോധ്യയിൽ ദീപോത്സവം തുടങ്ങിയത്. ഇത് ദീപോത്സവത്തിന്റെ ഏഴാം പതിപ്പാണ്.

ഓരോ വര്‍ഷവും അയോധ്യയിലെ ദിവ്യ ദീപോത്സവത്തില്‍ തെളിയിക്കുന്ന ദീപങ്ങളുടെ എണ്ണം ഗിന്നസ് ബുക്കില്‍ പുതിയ ലോക റെക്കോഡ് കുറിയ്ക്കുകയാണ്. ദീപങ്ങളുടെ എണ്ണത്തില്‍ യു.പി. സര്‍ക്കാരിന്റെ കണക്ക്‌ ഇങ്ങനെ (ലക്ഷത്തിൽ).

2017 ഇൽ 1.71, 2018 ഇൽ 3.01, 2019 ഇൽ 4.04, 2020 ഇൽ 5.51, 2021 ഇൽ 9.41, 2022 ഇൽ 15.76, 2023 ഇൽ 22.23.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....