മസ്കറ്റ് ഗവർണറേറ്റിലെ ഹംരിയ ഫ്ലൈഓവറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. റോഡിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി നവംബർ 12-ന് രാവിലെ വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ കാലയളവിൽ ഹംരിയ ഫ്ലൈഓവറിലൂടെ പുറത്തേക്കുള്ള ദിശയിലെ ഗതാഗതം പൂർണ്ണമായും തടയുമെന്ന് അധികൃതർ വ്യക്തമാക്കി.
ഗതാഗത നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് പൊലീസും മുനിസിപ്പാലിറ്റിയും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.