നികുതി നിയമം പരിഷ്കരിച്ച് പുതിയ കോർപറേറ്റ് നികുതി ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റ്. ‘ബിസിനസ് ലാഭ നികുതി നിയമം’ എന്ന പേരിലുള്ള പരിഷ്കാരം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. കോർപറേറ്റ് സ്ഥാപനങ്ങൾ, പങ്കാളിത്ത ബിസിനസ്, പ്രത്യേക സാമ്പത്തിക മേഖലാ ബിസിനസ് എന്നിവ ഉൾപ്പെടെ കുവൈറ്റിൽ സ്ഥാപിതമായതോ സംയോജിപ്പിച്ചോ പ്രവർത്തിക്കുന്നവയ്ക്ക് ലാഭത്തിന്റെ 15% നികുതി ഈടാക്കാനാണ് പുതിയ തീരുമാനം.
അതേസമയം വ്യക്തികൾ, ചെറുകിട സംരംഭങ്ങൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കും. നിലവിൽ കുവൈറ്റിൽ രജിസ്റ്റർ ചെയ്ത വിദേശ കമ്പനികൾക്ക് മാത്രമേ നികുതി ഈടാക്കുന്നുള്ളൂ. ഭാവിയിൽ രാജ്യത്ത് വിപണനം നടത്തുന്ന കമ്പനികളെ കൂടി നികുതിക്കു വിധേയമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.