‘തലൈവർ പ്രതിഷ്ഠ’, രജനികാന്തിന് ആരാധകൻ പണിത ക്ഷേത്രം വൈറൽ

Date:

Share post:

ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന തലൈവർ. രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്ൻ പണിത ക്ഷേത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദേശീയ മാധ്യമമായ എ എൻ ഐ ഉൾപ്പെടെ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മധുരയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് സമീപമാണ് ക്ഷേത്രത്തിന്റെ പണി പുരോഗമിക്കുന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായി രജനികാന്തിന്റെ ഒരു പ്രതിമയും പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിരിക്കുന്നത്. 250 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമയ്ക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് ഇതിന് പിന്നിൽ.

ആരാധകരില്‍ ഒരാള്‍ നിർമിച്ച ഈ ക്ഷേത്രത്തിൽ എന്തിനാണ് രജനിയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ പ്രതിമ എന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ച ‘തലൈവര്‍ 170’ എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് രജനികാന്തിപ്പോൾ. ‘ജയ് ഭീം’ എന്ന ഹിറ്റ്‌ സിനിമയുടെ സംവിധായകൻ ടി.ജെ ജ്ഞാനവേലിന്റെ രണ്ടാമത്തെ ചിത്രമാണ് ‘തലൈവര്‍ 170’.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...