കങ്കണ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ? സൂചനയുമായി നടി 

Date:

Share post:

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന സൂചന നൽകി ബോളിവുഡ് നടി കങ്കണ റണാവത്ത്. ‘ഭഗവാൻ കൃഷ്ണൻ അനുഗ്രഹിച്ചാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് കങ്കണ പറഞ്ഞത്. ഗുജറാത്തിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ദ്വാരകാധീഷ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

അതേസമയം അയോധ്യയിൽ ശ്രീരാമ പ്രതിഷ്ഠ സാധ്യമാക്കിയ ബിജെപി സർക്കാരിനെ നടി പ്രശംസിക്കുകയും ചെയ്തു. ‘ബിജെപി സർക്കാരിന്റെ ശ്രമങ്ങളുടെ ഫലമായി 600 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യക്കാർക്ക് ഈ ദിവസം കാണാനായത്. മഹത്തായ ആഘോഷത്തോടെ ക്ഷേത്രം സ്ഥാപിക്കും. സനാതന ധർമ്മത്തിന്റെ പതാക ലോകമെമ്പാടും ഉയരണം’ എന്നും കങ്കണ പറഞ്ഞു.

അത് കൂടാതെ കടലിനടിയിൽ മുങ്ങിയ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ തീർഥാടകർക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കങ്കണ സർക്കാരിനോട് ആവശ്യപ്പെട്ടു. ‘ദ്വാരക ഒരു ദിവ്യ നഗരമാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ഇവിടെ എല്ലാം അത്ഭുതമാണ്. എല്ലാ കണികകളിലും ദ്വാരകാധിഷ് ഉണ്ട്. അവനെ കാണുമ്പോൾ ഞാൻ അനുഗ്രഹീതനാകും. ഭഗവാനെ ദർശിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. ജോലിയിൽ നിന്ന് ഇടവേള ലഭിക്കുമ്പോഴെല്ലാം ഞാൻ ഭഗവാനെ കാണാൻ വരും എന്നും കങ്കണ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...