ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കം

Date:

Share post:

ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കം. ഒരുമാസം നീണ്ടുനിൽക്കുന്ന ചലഞ്ച് നവംബർ 26 ഞായറാഴ്ച സമാപിക്കും. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഏഴാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്.

എമിറേറ്റിലെ നിവാസികൾക്കിടയിലും സന്ദർശകർക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി 2017ലാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്. ജീവിതക്രമത്തിൽ കായിക വിനോദങ്ങളുടെയും, വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം.

ഒരു മാസത്തെ കാലയളവിൽ ദിനസേന 30 മിനിറ്റ് വീതം വിവിധ കായിക വിനോദങ്ങളിലും ഫിറ്റ്നസ് പ്രവർത്തങ്ങളിലും ഏർപ്പെടാൻ ഫിറ്റ്നസ് ചലഞ്ച് ദുബായിലെ താമസക്കാരോട് ആഹ്വാനം ചെയ്യുന്നു. ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ദുബായ് റൈഡ് 2022 നവംബർ 12-നും ദുബായ് റൺ 2023 നവംബർ 26-നും നടക്കും. ഇതിനായി രജിസ്‌ട്രേഷൻ നടപടികളും പുരോഗമിക്കുകയാണ്.

2022ലെ ഡിഎഫ്‌സിയില്‍ 2.2 ദശലക്ഷം പേര്‍ പങ്കെടുത്തിരുന്നു.  ഷെയ്ഖ് സായിദ് റോഡിൽ നടന്ന  ദുബായ് റൈഡില്‍ ഏകദേശം 35,000 സൈക്ലിസ്റ്റുകളും ദുബായ് റണ്ണില്‍ 193,000 ഓട്ടക്കാരും പങ്കെടുത്തു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ താല്‍പര്യപ്രകാരമാണ് ഫിറ്റ്നസ് ചലഞ്ചിന്  ആരംഭം കുറിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...