ഒമാനിലെ വോട്ടർമാരുടെ സിവിൽ ഐ.ഡി കാർഡുകൾ പുതുക്കുന്നതിനും മാറ്റി സ്ഥാപിക്കുന്നതിനും വേണ്ടി സിവിൽ സ്റ്റാറ്റസ് സെന്ററുകൾ ശനിയാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
മജ്ലിസ് ശൂറ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വോട്ടെടുപ്പ് ഞായറാഴ്ചയാണ് നടക്കുന്നത്. അന്നേദിവസം ഐഡി കാർഡ് (റസിഡന്റ് കാർഡ്) പുതുക്കുകയോ, ഇഷ്യൂ ചെയ്യുകയോ മാറ്റി നൽകുകയോ ചെയ്യില്ലെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേ തന്നെ അറിയിച്ചിരുന്നു. ഇതിന് പകരമായാണ് ശനിയാഴ്ച സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. സാധാരണ ശനിയാഴ്ച സിവിൽ സ്റ്റാറ്റസ് സെന്ററുകൾക്ക് അവധിയായിരിക്കും.