ഒമാൻ ലേബർ വെൽഫെയർ ഡയറക്ടറേറ്റിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. അൽ മാവലേഹിലെ ടാക്സ് അതോറിറ്റി ബിൽഡിങ്ങിന്റെ രണ്ടാം നിലയിലേക്കാണ് ഓഫീസിന്റെ പ്രവർത്തനം മാറ്റുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നവംബർ 5 മുതൽ പുതിയ കെട്ടിടത്തിൽ നിന്നാണ് ലേബർ വെൽഫെയർ ഡയറക്ടറേറ്റ് സേവനങ്ങൾ നൽകുക.
ഓഫീസിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ഒക്ടോബർ 30 മുതൽ സന്ദർശകർക്ക് പഴയ ഓഫീസിലേക്ക് പ്രവേശനം ഉണ്ടാകില്ല. എന്നാൽ ഒമാൻ മിനിസ്ട്രി ഓഫ് ലേബർ വെബ്സൈറ്റിൽ നിന്ന് നൽകിവരുന്ന ഓൺലൈൻ സേവനങ്ങൾക്ക് തടസമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.