രൂപയുടെ വിനിമയ മൂല്യം വീണ്ടും കൂപ്പുകുത്തി. ഡോളറിനെതിരെ ചരിത്രത്തില്‍ ആദ്യമായി 80 തൊട്ട് രൂപ. രാവിലെ 79.98 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും തകര്‍ച്ച തുടരുകയായിരുന്നു. ക്രൂഡ് ഓയിലിന്‍റെ വിലക്കയറ്റം, വാണിജ്യ കമ്മി, വിദേശ നിക്ഷേപങ്ങളുടെ പിന്‍വലിയല്‍, വിദേശ വായ്പ്പകൾ തുടങ്ങി നിരവധി കാരണങ്ങളാണ് മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്.
ഡോളറിനെതിരെ രൂപ 80 കടക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. കൂപ്പുകുത്തല്‍ പിടിച്ചുനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ നടപടികൾ ഒന്നും ഫലം കാണാത്തത് തകര്‍ച്ച വേഗത്തിലാക്കി. ഏഴ് ശതമാനം മൂല്യത്തകര്‍ച്ച ഇക്കൊല്ലം മാത്രം നേരിട്ടു. വിദേശ കറന്‍സി നിക്ഷേപം വര്‍ദ്ധിക്കാത്തതിനാല്‍ അധികം താമസിയാതെ ഡോളറിനെതിരേ രൂപ 82 ല്‍ എത്തുമെന്നും സാമ്പത്തിക വിദഗ്്ദ്ധര്‍ നിരീക്ഷിക്കുന്നു. മോദി സര്‍ക്കാര്‍ ജിഎസ്ടി വര്‍ദ്ധിപ്പിച്ചതും വെല്ലുവിളിയായി.
ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം പ്രകടമായി തുടങ്ങിയെന്നാണ് സൂചനകൾ. റഷ്യ റൂബിളില്‍ ഇടപാടുകൾ നടത്താന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. യൂറോയുടെ മൂല്യം 12 ശതമാനം തകര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. വികസ്വര രാജ്യങ്ങളുടെ കറന്‍സി നിരക്കുകൾ എല്ലാം തന്നെ കുപ്പുകുത്തുകയാണ്. അടുത്ത യുഎസ് ഫെഡറല്‍ യോഗത്തിലെ തീരുമാനങ്ങൾ ഏറെ നിര്‍ണായകമെന്നും ലോകം വിലയിരുത്തുന്നു. അതേസമയം ഗൾഫ് മേഖലയിലെ പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍ കറന്‍സികൾ കരുത്താര്‍ജിക്കുന്നതും വ്യക്തമാണ്.