ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ദുബായ്; ‘കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ള ഏറ്റവും ഉയരമേറിയ റണ്ണിങ്ങ് ട്രാക്ക്‘

Date:

Share post:

​ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദുബായ്. ഒരു കെട്ടിടത്തിന് മുകളിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും ഉയരമേറിയ റണ്ണിങ്ങ് ട്രാക്ക് എന്ന ഗിന്നസ് റെക്കോർഡാണ് ദുബായിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ വാസിൽ സ്വന്തമാക്കിയത്. വാസിൽ 1 മാസ്റ്റർ ഡവലപ്മെന്റിന്റെ ഭാഗമായുള്ള 1 റെസിഡൻസസ് ലക്ഷ്വറി റെസിഡൻഷ്യൽ ടവറിന്റെ 43-ാം നിലയിൽ ഒരുക്കിയിട്ടുള്ള ‘സ്കൈ ട്രാക്ക്’ എന്ന റണ്ണിങ്ങ് ട്രാക്കാണ് ഈ നേട്ടത്തിന് അർഹമായത്.

സബീലിലാണ് 1 റെസിഡൻസസ് ലക്ഷ്വറി റെസിഡൻഷ്യൽ ടവർ സ്ഥിതി ചെയ്യുന്നത്. 157 മീറ്റർ ഉയരത്തിൽ, 335 മീറ്റർ നീളത്തിലാണ് സ്കൈ ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ഈ കെട്ടിടത്തിൽ താമസിക്കുന്നവർക്ക് ആരോഗ്യപരമായ ജീവിതശൈലി പിന്തുടരുന്നതിന് വേണ്ടിയാണ് ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്. ഇവിടെനിന്ന് നോക്കിയാൽ ദുബായിലെ പ്രധാന കാഴ്ചകളായ ബുർജ് ഖലീഫ, ദുബായ് ഫ്രെയിം, ഷെയ്ഖ് സായിദ് റോഡ്, ഓൾഡ് ദുബായ്, അറേബ്യൻ ഗൾഫ് തുടങ്ങിയവ ദൃശ്യമാകുന്ന രീതിയിലാണ് നിർമ്മാണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...