സംസ്ഥാന സ്കൂൾ കായികമേളയുടെ പേര് മാറ്റാൻ ഒരുങ്ങുന്നു. സ്കൂൾ ഒളിമ്പിക്സ് എന്നാക്കാനാണ് ആലോചിക്കുന്നത്. പേര് മാറ്റം അടുത്ത വർഷം മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ഒളിമ്പിക്സ് എന്നാക്കിയാൽമത്സരയിനങ്ങളിൽ ഗെയിംസും ഉൾപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കായിക താരങ്ങൾക്ക് ജോലി നൽകുന്നതിൽ ഇടതു സർക്കാരിന് വൻ റെക്കോർഡാണുള്ളത്. ഏഴ് വർഷത്തിനിടെ 676 പേർക്ക് സർക്കാർ ജോലി നൽകിയിട്ടുണ്ട്. കുട്ടികൾക്ക് സമയം കിട്ടിയില്ല എന്ന പരാതി വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം പ്രശ്നങ്ങളെല്ലാം പരിഹരിക്കാം. അതിനായി ഒരു സ്പോർട്സ് കലണ്ടർ ഉണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു.