സൗദി അറേബ്യയിൽ ബസ്​ സർവിസ്​ നടത്താൻ വിദേശ കമ്പനികൾക്ക്​ ലൈസൻസ്​

Date:

Share post:

സൗദി അറേബ്യയിൽ ബസ്​ സർവിസ്​ നടത്താൻ വിദേശ കമ്പനികൾക്ക്​ ലൈസൻസ്​. മുഴുവൻ നഗരങ്ങളെയും ചെറുപട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിലുള്ള ദീർഘദൂര സർവിസിന്​ ലൈസൻസ്​ ലഭിച്ച മൂന്ന്​ കമ്പനികളുടെ ബസുകൾ ഇതിനോടകം സൗദിയിൽ ഓടിത്തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് 200 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 76 റൂട്ടുകളിലാണ്​ ആദ്യഘട്ടത്തിൽ ബസ് സർവിസ് നടത്തുന്നത്​​.

വടക്കുപടിഞ്ഞാറൻ മേഖലയിൽ നോർത്ത് വെസ്‌റ്റ് കമ്പനി, വടക്കൻ സൗദിയിൽ ദർബ് അൽ വതൻ, തെക്കൻ മേഖലയിൽ സാറ്റ്​ എന്നീ കമ്പനികളാണ്​ ബസ്​ സർവിസുകൾ ആരംഭിച്ചിരിക്കുന്നത്. കൂടാതെ, ദർബ് അൽവതൻ കമ്പനി 26 റൂട്ടുകളിൽ 75ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 124 സർവിസുകൾ നടത്തുകയും ചെയ്യും. നോർത്ത്​ വെസ്​റ്റ്​ ബസ് കമ്പനി 23 റൂട്ടുകളിൽ 70ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിദിനം 190 സർവിസുകളും സാറ്റ് 27 റൂട്ടുകളിൽ 80ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 178 സർവിസുകളുമാണ് നടത്തുന്നത്.

18 ലക്ഷം യാത്രക്കാർക്കാണ് ഇതി​ന്റെ പ്രയോജനം ലഭിക്കുക. കൂടാതെ റിയാദ്, ദമ്മാം, ജിദ്ദ, മക്ക, മദീന,യാംബു, ജുബൈൽ, ഹഫർ അൽബാത്വിൻ, ബുറൈദ തുടങ്ങി 65 ചെറിയ ബസ് സ്​റ്റേഷനുകളും ഏഴ് പ്രധാന സ്​റ്റേഷനുകളും പുതിയ സർവിസ് ശൃംഖലയുടെ ഭാഗമാകും.കൂടാതെ പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി ജി.പി.എസ് ട്രാക്കിങ്​ സംവിധാനങ്ങളും നിരീക്ഷണ കാമറകളും ഘടിപ്പിച്ച ആധുനിക സൗകര്യങ്ങളോടെയാണ്​ ബസുകൾ ഓടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....