ദുബായ് മൗണ്ടൻ ബൈക്ക് റേസിന്റെ രണ്ടാം പതിപ്പ് നാളെ

Date:

Share post:

രണ്ടാമത് ദുബായ് മൗണ്ടൻ ബൈക്ക് റേസ് നാളെ (ഒക്ടോബർ 15) സംഘടിപ്പിക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് സ്പോർട്സ് കൗൺസിൽ റേസ് സംഘടിപ്പിക്കുന്നത്. അൽ ഖവാനീജിലെ മുഷ്‌രിഫ് പാർക്ക് മൗണ്ടൻ ബൈക്ക് ട്രാക്കിലാണ് റേസ് നടക്കുന്നത്.

18 കിലോമീറ്റർ ദൈർഘ്യമുള്ള കമ്മ്യൂണിറ്റി കാറ്റഗറി, 37 കിലോമീറ്റർ ദൈർഘ്യമുള്ള അമച്വർ കാറ്റഗറി, 56 കിലോമീറ്റർ ദൈർഘ്യമുള്ള പ്രൊഫഷണൽ കാറ്റഗറി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് റേസ് നടത്തുന്നത്. ഏകദേശം 70,000ലധികം മരങ്ങൾ നിറഞ്ഞ കാട്ടിലൂടെയാണ് മൗണ്ടൻ ബൈക്ക് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം സംഘടിപ്പിച്ച മൗണ്ടൻ ബൈക്ക് റേസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 350 മത്സരാർത്ഥികളാണ് പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...