ഏഴാമത്​ അടൂർ അന്താരാഷ്​ട്ര ചലച്ചിത്രമേള, ഒക്ടോബർ 13 മുതൽ 15 വരെ 

Date:

Share post:

ഏഴാമത്​ അടൂർ അന്താരാഷ്​ട്ര ചലച്ചിത്രമേള ഒക്ടോബർ 13, 14 15 തീയതികളിൽ നടക്കും. അടൂർ സ്മിത തീയറ്ററിൽ വച്ചായിരിക്കും മേള നടക്കുക എന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എന്നാൽ പ്രാദേശിക-ഇന്ത്യൻ- ലോക സിനിമ വിഭാഗത്തിൽ ഇത്തവണ പ്രശസ്തരായ വനിത സംവിധായകരുടെ ചിത്രങ്ങൾ മാത്രമാണ്​ മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.

ലോക സിനിമ വിഭാഗങ്ങളിൽ എട്ട് ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ രണ്ട് ചിത്രങ്ങളും മലയാള സിനിമ വിഭാഗത്തിൽ രണ്ട് സിനിമകളും കൂടാതെ ഹ്രസ്വ ചിത്രമത്സര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. അതേസമയം മലയാളം ഉപശീർഷകത്തോട് കൂടിയായിരിക്കും അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുക. പതിമൂന്നാം തിയതി വൈകുന്നേരം അഞ്ചു മണിക്ക് ചലച്ചിത്ര സംവിധായകൻ ടി.വി ചന്ദ്രൻ മേള ഉദ്ഘാടനം ചെയ്യും. പതിനാലാം തീയതി നടക്കുന്ന ഓപ്പൺ ഫോറത്തിൽ സിനിമ – സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

പതിനഞ്ചാം തീയതി നടക്കുന്ന സമാപന സമ്മേളനം ഐഎഫ്എഫ്കെ മുൻ അർട്ടിസ്റ്റിക് ഡയറക്ടറും ചലച്ചിത്ര പ്രവർത്തകയുമായ ദീപിക സുശീലൻ ഉദ്ഘാടനം ചെയ്യും. കൂടാതെ ഹ്രസ്വ ചിത്ര മത്സരത്തിലെ വിജയികൾക്ക് സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും. ഫെസ്റ്റിവൽ ഡയറക്ടർ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഡോ. ബിജു, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സംഘാടക സമിതി ജനറൽ കൺവീനർ സി. സുരേഷ്​ ബാബു, സെക്രട്ടറി ബി. രാജീവ്​ തുടങ്ങിയവർ വാർത്താസ​മ്മേളനത്തിൽ പങ്കെടുത്തു.

സിനിമകൾ – വിഭാഗം

ലോക സിനിമ വിഭാഗം

ക്ലോൺഡൈക്ക് (റഷ്യൻ) (ഉദ്ഘാടന ചിത്രം)

ദ് ഹർട്ട് ലോക്കർ (ഇംഗീഷ്) (സമാപന ചിത്രം)

നൊമാഡ്ലാൻഡ് (ഇംഗീഷ്)

അൽകരാസ് (സ്പാനിഷ്)

സ്‌പൂർ (പോളിഷ)

ദ് മോണിങ് ഫോറസ്റ്റ് (ജാപ്പനീസ്)

ദ് ലോസ്റ്റ് ഡോട്ടർ (ഇംഗീഷ്)

ക്രിസ്റ്റൽ സ്വാൻ (റഷ്യൻ)

ഇന്ത്യൻ സിനിമ – സേംഖോർ (ദിമാസ) മന്റൊ ( ഹിന്ദി, ഉർദു)

മലയാളം സിനിമ – നിഷിദ്ധോ, നിള

(ചലച്ചിത്രമേളക്കുള്ള പ്രവേശനം പാസ് മൂലമായിരിക്കും)

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....