ഒമാനിലെ സലാലയില്‍ കടലില്‍ കാണാതായ അഞ്ചംഗ കുടുംബത്തിലെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഒരുകുട്ടിയടക്കം രണ്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റുളള മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. മുന്ന് കുട്ടികളടക്കം എട്ട് പേരാണ് ഞായറാഴ്ച മുഗ്സെയില്‍ ബീച്ചില്‍ അപകടത്തില്‍പ്പെട്ടത്. മൂന്ന് പേരെ ഉടന്‍ രക്ഷപെടുത്തിയിരുന്നു.
അവധി ആഘോഷിക്കാന്‍ ദുബായില്‍നിന്ന് സലാലയിലെത്തിയതായിരുന്നു സംഘം. ഉത്തരന്ത്യന്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കവേ ഉയര്‍ന്നുപൊങ്ങിയ തിരമാലയില്‍പെടുകയായിരുന്നു കുട്ടികൾ അടങ്ങിയ സംഘം. നാഷണല്‍ സെര്‍ച്ച് ആന്‍റ് റസ്ക്യൂ ടീമിന്‍റെ നേതൃത്വത്തിലാണ് തെരച്ചില്‍ തുടരുന്നത്. ആമ്പുലന്‍സ് റെസ്ക്യൂ ടീം, പ്രതിരോധ സേന എന്നവരുടെ സഹായവും ലഭ്യമാകുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
ഇതിനിടെ മസ്കറ്റ് ഗവര്‍ണറേറ്റിലെ വാദി അല്‍ അറബിയിന്‍ പ്രദേശത്തെ തോട്ടില്‍ രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപ്പെട്ട് രണ്ട് പ്രവാസികൾ മരണമടഞ്ഞെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മഴയും വെള്ളപ്പാച്ചിലിലും അപകടങ്ങൾ തുടര്‍ക്കഥയായതോടെ ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചിട്ടുണ്ട്.