അൽ അമീറത് – ബൗഷർ റോഡ് ഭാഗികമായി ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. അമീറത് വിലായത്തിൽ നിന്ന് ബൗഷർ വിലായത്തിലേക്കുള്ള ദിശയിൽ രണ്ട് ലെയ്നുകളാണ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. എല്ലാ ദിവസവും രാവിലെ 5 മണി മുതൽ രാവിലെ 9 മണി വരെയുള്ള സമയത്താണ് ഈ റോഡിൽ ഭാഗികമായി ഗതാഗതം അനുവദിക്കുന്നത്.
ഗതാഗതക്കുരുക്കും റോഡിലെ തിരക്കും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ മേഖലയിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ഇതുവഴി സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.