ഹെസ്സ സ്ട്രീറ്റിന്റെ നവീകരണത്തിനായി 689 ദശലക്ഷം ദിർഹത്തിന്റെ കരാർ നൽകി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) .
ഓരോ ദിശയിലും മണിക്കൂറിൽ 8,000 വാഹനങ്ങൾ ഉൾക്കൊള്ളുന്ന പാതകളുടെ എണ്ണം രണ്ടിൽ നിന്ന് നാലായി ഉയർത്തുന്നതാണ് പദ്ധതി. 13.5 കിലോമീറ്റർ സൈക്ലിംഗ് ട്രാക്ക് നിർമിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
ദുബായിലെ മൂന്ന് പ്രധാന ഹൈവേകളായ ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന സ്ഥലമാണ് ഹെസ്സ സ്ട്രീറ്റ്. ന്യൂ ദുബായിലെ അൽ ബർഷ, ജെവിസി, അൽ സുഫൂഹ്, ദുബായ് സ്പോർട്സ് സിറ്റി തുടങ്ങിയ ജനപ്രിയ കമ്മ്യൂണിറ്റികളെയും ഇത് ബന്ധിപ്പിക്കുന്നു.