ദുബായ് സിവിൽ ഡിഫൻസ് രക്തസാക്ഷികളുടെ മക്കളുമായി കൂടിക്കാഴ്ച നടത്തി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അവരുടെ മാതാപിതാക്കൾ രാജ്യത്തിന് വേണ്ടി ചെയ്ത ത്യാഗങ്ങളെ ഷെയ്ഖ് ഹംദാൻ ആദരിച്ചു.
“നമ്മുടെ അഭിമാനത്തിന്റെ ഉറവിടമായ, നായകന്മാരെയും അവരുടെ കുടുംബങ്ങളെയും ദുബായ് മറക്കില്ല.” “രാജ്യത്തെ സേവിക്കുന്നതിലും പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു.” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഷെയ്ഖ് ഹംദാൻ ദുബായിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഡിഫൻസ് ആസ്ഥാനവും സന്ദർശിച്ചു. ആഗോളതലത്തിൽ സിവിൽ ഡിഫൻസ് സേവനങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ഭാവി പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
During my visit to the @DCDDubai HQ, I reviewed strategies and plans for enhancing global excellence in civil defence services. We commend the efforts of the Civil Defense team, which works tirelessly to ensure the safety of our community. I also had the honor to meet with the… pic.twitter.com/KnUs6v7WDB
— Hamdan bin Mohammed (@HamdanMohammed) September 28, 2023