മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാനെതിരായ പീഡന കേസിൽ സൗദി വനിതയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് ഇന്റലിജൻസ് ബ്യൂറോ. യുവതി സൗദി കോൺസുലേറ്റിലും എംബസിയിലും നൽകിയ പരാതിയിലാണ് നടപടി.
ഷക്കീർ സുബ്ഹാനെതിരെ പൊലീസ് സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ ഐബി ശേഖരിച്ചു. തുടർ നടപടികളും ഐബി വീക്ഷിച്ച് വരികയാണ്. യുവതിയുടെ ഇന്ത്യയിലെ താമസം നിയമങ്ങൾ പാലിച്ചാണെന്നും എംബസി വ്യക്തമാക്കി. പൊലീസ് എഫ്ഐആറിലെ വിവരങ്ങൾ ഡയറക്റേറ്റിനെ അറിയിച്ചു. സംഭവത്തിൽ സൗദി എംബസി പരാതി ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ ഷാക്കിർ സുബ്ഹാനെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്ന സാഹചര്യത്തിൽ ചുമതലകളിൽ നിന്ന് മാറ്റിയതായി ഇൻഫ്ളുവൻസേഴ്സ് കമ്മ്യൂണിറ്റി വ്യക്തമാക്കി.