നിസ്സാര കൂട്ടിയിടികളൊ, ചെറിയ അപകടങ്ങളിലോ പെടുന്ന വാഹനങ്ങൾ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസിൻ്റെ ഉത്തരവ്. റോഡ് അപകടത്തിന് ഉത്തരവാദികളായവർക്കും ഇരകൾക്കും തീരുമാനം ബാധമെന്ന് പൊലീസ് അറിയിച്ചു. ഓട്ടത്തിനിടെ കേടാകുന്ന വാഹനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
അപകടത്തിൽപ്പെട്ട വാഹനങ്ങൾ സുരക്ഷിതമായ സ്ഥാനത്തേക്ക് ഉടൻ തന്നെ നീക്കം ചെയ്യണം. മറ്റു വാഹനങ്ങൾക്ക് തടസം ഉണ്ടാക്കുന്ന രീതിയിൽ റോഡിൽ വാഹനം നിർത്തിയിടരുതെന്നും പോലീസ് വ്യക്തമാക്കി. റോഡ് ഗതാഗതം സുഗമമാകുന്നതിനും
ഗതാഗതക്കുരുക്കുകൾ ഒഴിവാക്കുന്നതിനുമാണ് തീരുമാനം.
അടിയന്തിര ഘട്ടത്തിൽ ഡ്രൈവർമാർ അബുദാബി പോലീസ് കമാൻഡ് ആൻഡ് കണ്ട്രോൾ സെൻ്ററിൻ്റെ സഹായം തേടണമെന്നും പൊലീസ് അറിയിച്ചു. വാഹനം റോഡിൽ നിന്ന് നീക്കം ചെയ്യുന്നത് അന്വേഷണ നടപടികളി ബാധിക്കില്ലെന്നും ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടർ മേജർ മഹ്മൂദ് അൽ ബലൂഷി അറിയിച്ചു.