അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അൽ ഐനിലും അൽ ഹിലിയിലും പുതിയ പാർക്കിംഗ് ഏരിയകൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ പുതിയ പാർക്കിംഗ് ഏരിയകൾ ലഭ്യമാകും. ഐടിസി പ്രഖ്യാപിച്ച പുതിയ പാർക്കിംഗ് സേവനങ്ങളുടെ രണ്ടാം ഘട്ടമാണിത്. എമിറേറ്റിലെ പാർക്കിംഗ് മാനേജ്‌മെന്റ് സംവിധാനത്തെക്കുറിച്ചും പേയ്‌മെന്റ് രീതികളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നത് ആയിരുന്നു ആദ്യ ഘട്ടം.
അതേസമയം അനധികൃത പാർക്കിംഗിന്റെ സംഭവങ്ങൾ കുറയ്ക്കുക, പരിസ്ഥിതിയുടെ സൗന്ദര്യാത്മക ആകർഷണവും സുരക്ഷയും നില നിർത്തുക, റോഡ് സുരക്ഷയും പാർക്കിംഗ് നിയമങ്ങൾ പാലിക്കുന്നതും ഉറപ്പാക്കുക എന്നിവയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും അപകടങ്ങൾ തടയുന്നതിനുമായി അനധികൃത സോണുകളിൽ പാർക്കിംഗ് ഒഴിവാക്കണമെന്ന് അതോറിറ്റി വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.