നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം‘ നവംബറില്‍ എറണാകുളത്ത്: ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

Date:

Share post:

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’ നവംബറില്‍ എറണാകുളത്ത് വച്ച് സംഘടിപ്പിക്കുന്നു. തീയതിയും വേദിയും പിന്നീട് അറിയിക്കുന്നതാണ്. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് താല്പര്യമുള്ള പ്രവാസി കേരളീയര്‍ക്ക് ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപ സംഗമം. നിലവിൽ സംരഭങ്ങൾ ആരംഭിച്ചവര്‍ക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അവസരമുണ്ടാകും.

ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവര്‍ക്ക് തങ്ങളുടെ ബിസിനസ്സ് ആശയം നിക്ഷേപകർക്ക് മുൻപാകെ അവതരിപ്പിക്കാനും വേദിയുണ്ട്.

പങ്കെടുക്കാൻ താല്പര്യമുള്ള നിക്ഷേപകരും, സംരഭകരും 2023 ഒക്ടോബര്‍ 15 നു മുൻപായി NBFC യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . ഇതിനായി 04712770534, 8592958677 എന്നീ നമ്പറുകളിലോ, [email protected], [email protected] ഇമെയിലുകളിലോ ബന്ധപ്പെടാവുന്നതാണ്. ‌പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററിലാണ് നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (NBFC) പ്രവര്‍ത്തിവരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...