ആയിരം കോടിയിലേക്ക് കുതിച്ച് ‘ജവാൻ’

Date:

Share post:

ഷാറുഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്ത ‘ജവാൻ’ ആയിരം കോടിയിലേക്ക് കുതിക്കുന്നു. ‘ജവാൻ’ ഇതുവരെ നേടിയിരിക്കുന്നത് 907 കോടിയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിർമാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടത്. ആയിരം കോടിയിലേക്കെത്താൻ ഇനി വെറും 93 കോടി മാത്രം നേടിയാൽ മതിയാവും. ഇതോടെ ഒരു വർഷം രണ്ട് ചിത്രങ്ങള്‍ ആയിരം കോടി ക്ലബ്ബിലെത്തുന്ന ഏക നടനായി ഷാറുഖ് ഖാൻ മാറും.

ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 500 കോടിയാണ്. സൗത്ത് ഇന്ത്യയിൽ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ കേരളത്തിൽ നിന്ന് ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഉയര്‍ന്ന കളക്‌ഷനാണ് ഇത്. ഇതുവരെ ഹിന്ദിയിൽ നിന്നും ആയിരം കോടി ക്ലബ്ബിലെത്തിയത് ആമിർ ഖാന്റെ ദംഗലും ഷാറുഖിന്റെ തന്നെ പഠാനുമാണ്.

ഈ വർഷം ജനുവരിയിൽ റിലീസിനെത്തിയ പഠാൻ 27 ദിവസം കൊണ്ട് ആയിരം കോടി നേടിയിരുന്നു. ദംഗൽ ആകട്ടെ ചൈനീസ് റിലീസോടെ ആയിരം കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...