യുഎഇയിലെ സ്കൂൾ ബസുകളിൽ സ്വ​യം​നി​യ​ന്ത്രി​ത അ​ഗ്നി​ര​ക്ഷ ഉ​പ​ക​ര​ണം ഘ​ടി​പ്പിച്ച് ദുബായ് ടാ​ക്സി കോ​ർ​പ​റേ​ഷ​ൻ 

Date:

Share post:

സ്കൂ​ൾ ബ​സു​ക​ളി​ലും ടാ​ക്സി​ക​ളി​ലും സ്വ​യം​നി​യ​ന്ത്രി​ത അ​ഗ്നി​ര​ക്ഷ ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച് ദു​ബായ് ടാ​ക്സി കോ​ർ​പ​റേ​ഷ​ൻ (ഡി.​ടി.​സി). ക​ടു​ത്ത ചൂ​ടി​ൽ വാ​ഹ​ന​ത്തി​ന്റെ എ​ൻ​ജി​ന് തീ​പി​ടി​ച്ചാ​ൽ സ്വ​യം പ്ര​വ​ർ​ത്തി​ച്ച് തീ​യ​ണ​ക്കാ​ൻ ക​ഴി​യു​ന്ന​ വി​ധ​ത്തിലാണ് ഉ​പ​കരണം രൂ​പ​ക​ൽ​പ​ന ചെയ്തിരിക്കുന്നത്. ഇ​ത് പ്ര​വ​ർ​ത്തി​പ്പി​ക്കുന്നതിന് മ​നു​ഷ്യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മി​ല്ല. വാ​ഹ​ന​ത്തി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ ഭാ​ഗം സ്വ​യം ക​ണ്ടെ​ത്തുകയും ആ ​ഭാ​ഗ​ത്തേ​ക്ക്‌ പ്ര​ത്യേ​ക ട്യൂ​ബ് ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​ക്കു​ന്ന​തി​നു​ള്ള രാ​സ​വ​സ്തു സ്പ്രേ ​ചെ​യ്യുകയും ചെയ്യുന്ന വിധത്തിലാണ് ഉപകരണത്തിന്റെ സജ്ജീകരണം. ഇ​തു​വ​ഴി അതിവേഗം തീ ​അ​ണ​ക്കാ​നാ​കും.

പദ്ധതിയുടെ തു​ട​ക്ക​ത്തി​ൽ 4459 ടാ​ക്സി​ക​ളി​ലും 953 സ്കൂ​ൾ ബ​സു​ക​ളി​ലു​മാ​ണ് ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ചിട്ടുള്ളത്. കൂടാതെ മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളി​ലും പു​തി​യ സം​വി​ധാ​നം സ​ജ്ജ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഡി.​ടി.​സി അ​സ​റ്റ് മാ​നേ​ജ്മെ​ന്റ് ഡ​യ​റ​ക്ട​ർ നാ​സ​ർ മു​ഹ​മ്മ​ദ്‌ അ​ൽ​ഹാ​ജ് പ​റ​ഞ്ഞു. മാത്രമല്ല, യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യും ആ​സ്തി​ക​ളു​ടെ സം​ര​ക്ഷ​ണ​വും മു​ൻ​നി​ർ​ത്തി​യാ​ണ് പു​തി​യ സം​വി​ധാ​നം ഒ​രു​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

അതേസമയം ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യുഎഇ​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ക്കു​ന്ന​ത് പ​തി​വാണ്. ഇത് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തി​നൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ ജീ​വ​നും ഇ​ത് ഭീ​ഷ​ണി​യായി നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ പു​തി​യ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തോ​ടെ തീ​പി​ടി​ത്ത​ങ്ങ​ൾ വ​ഴി​യു​ള്ള അ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷിക്കുന്നത്. മാത്രമല്ല, ഡ്രൈ​വ​റു​ടെ സ​ഹാ​യ​മി​ല്ലാ​തെ സ്വ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ സ്കൂ​ൾ ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യു​ടെ വി​ഷ​യ​ത്തി​ൽ പു​തി​യ സം​വി​ധാ​നം വ​ലി​യ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഒമാൻ ദേശീയദിനം; 174 തടവുകാര്‍ക്ക് മോചനം നൽകി സുല്‍ത്താന്‍

ഒമാൻ ദേശീയദിനം പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം നൽകി. 174 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിക് മോചനം നൽകിയത്. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം...

അക്ഷരവെളിച്ചം പകർന്ന ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് സമാപനം

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തകമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്നും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 12 ദിവസം നീണ്ടുനിന്ന മേളയിൽ 112...

അബ്ദുൾ റഹീമിന്റെ മോചനം വൈകും; മോചന ഉത്തരവിനുള്ള സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം വൈകും. മോചന ഹരജിയിൽ ഇന്ന് ഉത്തരവുണ്ടായില്ല. ഇന്ന് രാവിലെ കോടതിയുടെ ആദ്യ സിറ്റിംഗ്...

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് നവംബർ 28ന് അബുദാബിയിൽ തുടക്കം

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് ഈ മാസം 28ന് അബുദാബിയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, സംരംഭകർ, വ്യവസായികൾ ഉൾ‌പ്പെടെ 500ലധികം പ്രതിനിധികൾ...