65 ടണ്ണിൽ കൂടുതലുള്ള ഹെവി വാഹനങ്ങൾക്ക് ഒക്ടോബർ 1 മുതൽ യുഎഇയിലെ റോഡുകളിൽ വിലക്ക്: 2024 ഫെബ്രുവരി 1 മുതൽ പിഴ ഈടാക്കും

Date:

Share post:

65 ടണ്ണിന് മുകളിൽ ഭാരമുള്ള ഹെവി വാഹനങ്ങൾക്ക് യുഎഇയിലെ റോഡുകളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോഡ് ഇൻഫ്രാസ്ട്രക്ചറിന്റെ സമഗ്രത സംരക്ഷിക്കുന്നതിനുമായാണ് യുഎഇ ഫെഡറൽ ഗവൺമെന്റ് ദേശീയ റോഡുകളിലൂടെ ഓടാൻ കഴിയുന്ന ഹെവി വാഹനങ്ങളുടെ അനുവദനീയമായ പരമാവധി ഭാരം 65 ടൺ ആയി സജ്ജീകരിച്ചിരിക്കുന്നത്.

സെപ്റ്റംബർ 4 ന് പ്രഖ്യാപിച്ച പുതിയ ഫെഡറൽ നിയമം ഈ വർഷം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. നിയന്ത്രണം ഒക്ടോബർ 1 മുതൽ വന്നാലും 2024 ഫെബ്രുവരി 1മുതലേ പിഴ ഈടാക്കുകയുള്ളൂ. ഹെവി വാഹന ഉടമകൾക്കും കമ്പനികൾക്കും പുതിയ നിയമവുമായി പൊരുത്തപ്പെടുന്നതിന് നാല് മാസത്തെ ഗ്രേസ് പിരീഡ് ഉണ്ടായിരിക്കുമെന്ന് ഊർജ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയി ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യു.എ.ഇ.യിലെ അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, ലോജിസ്റ്റിക്‌സ് മേഖലകൾ മെച്ചപ്പെടുത്തുന്നതിനാണ് നിയമം ലക്ഷ്യമിടുന്നത്. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ലോകത്തിലെ ഏറ്റവും സുരക്ഷിതവും സാങ്കേതികമായി പുരോഗമിച്ചതുമായ ഒന്നാണെന്ന് ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തി കടക്കുന്ന ട്രക്കുകൾ ഉൾപ്പെടെ 150,000 ഭാരവാഹനങ്ങൾ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് അൽ മസ്റൂയി കൂട്ടിച്ചേർത്തു. സെക്യൂരിറ്റി, മിലിട്ടറി, പോലീസ്, സിവിൽ ഡിഫൻസ് അധികൃതരുടെ ഉടമസ്ഥതയിലുള്ള ഹെവി വാഹനങ്ങളെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...